
കൊൽക്കത്ത: ദില്ലിയിൽ നടന്ന കലാപം സർക്കാരിന്റെ ഒത്താശയോടെ നടന്ന വംശഹത്യയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്ത് മുഴുവൻ ഗുജറാത്ത് മോഡൽ കലാപം ആവർത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മമത വ്യക്തമാക്കി.
” നിരപരാധികൾ ഡൽഹിയിൽ കൊല്ലപ്പെട്ടതിൽ എനിക്കതിയായ വേദനയുണ്ട്. ഞാൻ കരുതുന്നത് ഇതൊരു വംശഹത്യയാണെന്നാണ് . ദില്ലി പോലീസ് കേന്ദ്രത്തിന്റെ കീഴിലാണ്. സിആർപിഎഫും ഡൽഹിയിൽ പോലീസും സിഐഎസ്എഫുമുണ്ട്. എങ്കിലും അവർ ഒന്നും ചെയ്തില്ലെന്നും. ദില്ലിയിലെ കലാപം സർക്കാർ സ്പോൺസേർഡാണെന്നു..” – മമത പറഞ്ഞു.
തൃണമൂൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പാർട്ടിയുടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മമതാ ബാനർജി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാനായി എത്തിയ ആളുകൾ “ഗോലി മാരോ” യെന്ന മുദ്രാവാക്യം വിളിച്ചതിനേയും മമത ബാനർജി വിമർശിച്ചു. ” ആ മുദ്രാവാക്യം നിയമവിരുദ്ധവും പ്രകോപനപരവുമാണ്. ഇത് കൊൽക്കത്തയാണ്, അതുയർത്തിവരെ ശിക്ഷിക്കുമെന്നും. ഡൽഹിയല്ല. ബംഗാളാണിതെന്നൂം.” മമത ബാനർജി പറഞ്ഞു. മുദ്രാവാക്യം വിളിച്ച ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ തിരയുകയാണെന്നും ഉടനെ പിടികൂടുമെന്നും അവർ വ്യക്തമാക്കി.