
ഗുവാഹത്തി: പൗരത്വബില്ലുമായി ബന്ധപട്ട് ബിജെപി കനത്ത വെല്ലുവിളി നേരിടുന്ന ആസാമിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. അസമിലെ ബിജെപിയുടെ പ്രമൂഖ നേതാവും മുൻ എം.പികൂടിയായ രാം പ്രസാദ് ശർമ പാർട്ടി വിട്ടു. അദ്ദേഹം കോൺഗ്രസിൽ ചേർന്നതായും പ്രഖ്യാപിച്ചു.
ഞായറാഴ്ച ആസമിൽ നടന്ന ചടങ്ങിൽ ശർമയ്ക്കൊപ്പം മാധ്യമ പ്രവർത്തകൻ സംഷേർ ശർമയും അടക്കം നിരവധി പേരു. കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. തേസ്പുർ മുൻ എം.പിയായിരുന്ന രാം പ്രസാദ് ശർമ.
2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് മികച്ച വിജയം അദ്ദേഹം നേടിയിരുന്നു. ഗോർഖ വിഭാഗത്തിൽനിന്നുള്ള ആളാണ് ശർമ. അടുത്തെ വർഷം അസമിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 126ൽ 80 സീറ്റ് നേടി കോൺഗ്രസ് ചരിത്ര വിജയം നേടുമെന്നും ശർമ പറഞ്ഞു.