
കൊല്‍ക്കത്ത: ബിജെപിക്ക് ബംഗാളിൽ വീണ്ടും തിരിച്ചടി. നടി സുഭദ്ര മുഖര്‍ജി പാർട്ടിയിൽ നിന്ന് രാജിവെച്ചു. അനുരാഗ് ഠാക്കൂറും, കപില്‍ മിശ്രയുമുള്ള പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് പറഞ്ഞാണ് സുഭദ്ര പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.
വലിയ ശുഭാപ്തി വിശ്വാസത്തോടെയും പ്രതീക്ഷകളോടെയുമാണ് ബിജെപിയില്‍ താന്‍ ചേര്‍ന്നതെന്നും എന്നാൽ പാര്‍ട്ടിയുടെ ഈ പോക്കില്‍ നിരാശയാണുള്ളതെന്നും സുഭദ്ര പറഞ്ഞു. ബിജെപി അതിന്‍റെ ആശയങ്ങളില്‍ നിന്നും വഴിമാറുകയാണെന്നും.
46 ഓളം പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപത്തെകുറിച്ച്. വലിയ ആശങ്കയും സുഭദ്ര പങ്കുവെച്ചു. അന്തരീക്ഷമാകെ വിദ്വേഷംകൊണ്ട് നിറഞ്ഞിരിക്കുകയാണ്, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്ര. അനുരാഗ് ഠാക്കൂര്‍, തുടങ്ങി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒരുനടപടികളും സ്വീകരിച്ചിട്ടില്ലെന്നും സുഭദ്ര പറഞ്ഞു. ഒട്ടനവധി ബംഗാളി സിനിമകളിലും, വിവിധ കമ്പനികളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് അവർ.