
ന്യൂദല്‍ഹി: തനിക്ക് ലഭിച്ച പുരസ്‌കാര തുകയായ 50000 രൂപ ദില്ലിയിലെ കലാപ ഇരകള്‍ക്ക് നല്‍കി സീതാറാം യെച്ചൂരി. കെ. മാധവന്റെ പേരിലുള്ള പുരസ്‌കാരമാണ് സിപിഐഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് ലഭിച്ചത്. ദേശിയ മാധ്യമായ ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുരസ്‌കാരവും തുക കഴിഞ്ഞ ജനുവരിയിലാണ് യെച്ചൂരിക്ക് ലഭിച്ചത്. ഈ തുകയാണ് ദല്‍ഹി സോളിഡാരിറ്റി ആന്‍ഡ് റിലീഫ് കമ്മറ്റിക്ക് നല്‍കിയത്.
കലാപ നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും. ആളുകൾക്ക് വേണ്ടി സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഇടത് പാർട്ടി രൂപീകരിച്ച സമിതിയാണ് സോളിഡാരിറ്റി ആന്‍ഡ് റിലീഫ് കമ്മറ്റി.
42പേര്‍ ദില്ലിയിൽ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങൾ. 200 ന് മുകളിൽ ആളുകൾക്ക് പേര്‍ക്ക് പരിക്കേല്‍ക്കുകയും. നിരവധി വീടുകളും കടകളും വാഹനങ്ങളും അക്രമി സംഘം തീയിടുകയും ചെയ്തിരുന്നു.