
ന്യൂഡൽഹി: ദില്ലി കലാപത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് വൈകാറ്റഗറി സുരക്ഷ. കപിൽ മിശ്ര തനിക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് നല്‍കിയ അപേക്ഷയിലാണ് നടപടിയുണ്ടായത്.
വിദ്വേഷ പ്രസംഗം നടത്തിയതിന് കപിൽ മിശ്രയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാരും പ്രതിപക്ഷ പാർട്ടികളും ആവിശ്യപെട്ടതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, അടക്കമുള്ള ബിജെപിയുടെ നേതാക്കളുടെ വർഗീയ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നുള്ള ഹര്‍ജി അടുത്തദിവസം സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.
ദില്ലിയിലെ മൗജ്‌പൂരചൗക്കില്‍ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കലാപാഹ്വാനം നടത്തിയത്. മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് ശേഷമാണ് ദില്ലിയിൽ കലാപം ആരംഭിച്ചതും. വൻ തോതിൽ അക്രമം അരങ്ങേറിയതും. 42 ഓളം ആളുകൾ കൊല്ലപ്പെടുകയും, നിരവധി വാഹനങ്ങളും കടകളും വീടുകളും കലാപകാരികൾ തീയിട്ടു നശിപ്പിച്ചു.