
ന്യൂദല്‍ഹി: ഫേസ്ബുക്ക് ട്വിറ്റർ ഇൻസ്റ്റാഗ്രം എന്നിവയിൽ നിന്നും വിട്ട്‌നില്‍ക്കാന്‍ ആലോചിക്കുകയാണെന്ന മോദിയുടെ ട്വീറ്റിനു പിന്നാലെ. വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ.
പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം രാജ്യത്തുടനീളം ഈ സേവനങ്ങൾ നിരോധിക്കുന്നതിന്റെ മുന്നോടിയാണോ എന്ന് പലരേയും ആശങ്കപ്പെടുത്തുന്നു എന്ന് തരുർ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ ഗുണകരവും നല്ലതും ഉപയോഗപ്രദവുമായ സന്ദേശങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വിദ്വേഷം പ്രചരിപ്പിക്കാനുള്ളതല്ല അതെന്നും തരൂര്‍ വ്യക്തമാക്കി.
ഞായറാഴ്ച മുതല്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, അടക്കമുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈൽ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നെന്ന് മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുലും രംഗത്തത്തെിയിരുന്നു.