
ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപേക്ഷിക്കുകയാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തിയതിന് പിന്നാലെ. മോദിയെ പരിഹസിച്ചും വെല്ലുവിളിച്ചും ബംഗാളിൽ നിന്നുള്ള തൃണമൂൽ എംപി മഹുവ മൊയ്ത്ര. നരേന്ദ്ര മോദിയെ പത്രസമ്മേളനം വിളിക്കാന്‍ വെല്ലുവിളിച്ച മഹുവ മൊയ്ത്ര.
പേപ്പര്‍ കടുവയെ പോലെ ആകാതെ സോഷ്യൽ മീഡിയയിൽ നിന്നും പുറത്തുവന്ന് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ജനങ്ങളേയും ജനങ്ങളുടെ ചോദ്യങ്ങളെയും നേരിടണമെന്നും അവർ പറഞ്ഞു. എല്ലാ നേതാക്കന്മാരും ചെയ്യുന്നതുപോലെ ഒരിക്കലെങ്കിലും യഥാര്‍ത്ഥ പത്രസമ്മേളനം നടത്തുവെന്നും മഹുവ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, എന്നിവയിലുള്ള അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതായി ട്വീറ്റിലുടെ സൂചന നൽകി നരേന്ദ്ര മോദി ഇന്നലെ ട്വീറ്റിലുടെ രംഗത്ത് എത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെ പ്രതിപക്ഷ നേതാക്കളടക്കം മോദിയെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.