
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ഡൽഹിയിലെ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. വിദ്വേഷ പ്രചാരകരെ കേന്ദ്രസർക്കാർ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് വാർത്ത പുറത്തുവന്നതിന് പിന്നാലെ വിമര്‍ശിച്ചു.
മിശ്രയെ അറസ്റ്റ് ചെയ്യൂന്നതിനുപകരം കിരീട ധാരണമാണ് നടക്കാൻ പോകുന്നതെന്നും കോണ്‍ഗ്രസ് വിമർശിച്ചു. ബി.ജെ.പിയുടെ ലക്ഷ്യം വിദ്വേഷ രാഷ്ട്രീയത്തിന്റെ ചിറകുകൾ വ്യാപി പ്പിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം വിദ്വേഷ പ്രചാരകരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസിന്റെ പ്രമുഖ നേതാവ് ജയ്വീർ ഷെർഗിലും വിമര്‍ശിച്ചു.
വാട്‌സ് ആപ്പിലും ഫോണിലും സോഷ്യൽ മീഡിയയിലൂടെയും. ഇ മെയിലിലും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി കപില്‍ മിശ്ര വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ അനുരാഗ് ഠാക്കൂര്‍,കപില്‍ മിശ്ര, പര്‍വേഷ് ശര്‍മ അടക്കമുള്ളവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു.