
ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളെ ചിരിപ്പിച്ച് വീണ്ടും വീണ്ടും അഖില ഭാരതീയ ഹിന്ദുമഹാസഭ. കൊറോണയെ നേരിടാന്‍ ഗോമൂത്ര കൊണ്ട് പാര്‍ട്ടിയും ചാണക കേക്കുമുണ്ടാക്കാന്‍ (ചാണക വറളി) ഹിന്ദുമഹാസഭ. രാജ്യത്ത് നിരവധി പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടിയ്ക്ക് ഹിന്ദുമഹാസഭ മുതിരുന്നതെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് വ്യക്തമാക്കി.
ടീ.പാര്‍ട്ടി നടത്തുന്നതുപോലെ തങ്ങൾ ഗോമൂത്ര പാര്‍ട്ടി നടത്താനും തീരുമാനിച്ചിരിക്കുകയാണ്. പരിപാടിയിൽ ഞങ്ങള്‍ ജനങ്ങള്‍ക്ക് പശുതരുന്ന ഉല്‍പ്പന്നങ്ങള്‍ കൊറോണയെ എങ്ങനെ പ്രതിരോധിക്കുമെന്ന് ബോധ്യപ്പെടുത്തി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പശു തരുന്ന ചാണകം, ഗോമൂത്രം, തുടങ്ങിയവ എല്ലാം കൊറോണയെ എങ്ങനെ നേരിടുന്നു എന്നത് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും ചക്രപാണി വ്യക്തമാക്കി.
ചാണകം കൊണ്ട് നിർമ്മിച്ച അഗര്‍ബത്തികളും കേക്കും വിതരണം ചെയ്യും. ഇതെല്ലാം രാജ്യത്തെ ജനങ്ങൾ ഉപയോഗിക്കുന്നതോടെ മാരകവൈറസ് ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഹിന്ദു മഹാസഭാ ഭവനിലാണ് ടീ.പാര്‍ട്ടി നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചക്രപാണി പറഞ്ഞു.