
ന്യൂഡൽഹി: മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം. കമൽനാഥ് സർക്കാരിന് ഒപ്പമുള്ള എട്ടോളം എംഎൽഎമാർ ഗുരുഗ്രാമിലെ റിസോർട്ടിൽ എത്തിയതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. 4 സ്വതന്ത്രര എംപിമാരും , നാല് കോൺഗ്രസ് എംഎൽഎമാരുമാണ് റിസോർട്ടിലുള്ളത്. ഈ എംപിമാരെ ദില്ലിയിലെത്തിക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
തങ്ങളുടെ ഒപ്പമുള്ള എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശിൽ പുതിയ നീക്കം. ബിജെപിയുടെ നേതാവ് നരോട്ടംമിശ്രയുടെ നേതൃത്വത്തിലാണ് തങ്ങളുടെ എംഎൽഎമാരെ മാറ്റിയതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 114ഉം, ബിജെപിക്ക് 107ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിക്ക് രണ്ടും എസ്പിക്ക് ഒന്നും, 4 സ്വതന്ത്രർ കോൺഗ്രസിനെയാണ് പിന്തുണച്ചത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
ബിജെപി എംഎൽഎമാരെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടന്നും. 23മുതൽ 35 കോടിവരെയാണ് ബിജെപി നേതൃത്വം ഇവർക്ക് വാഗ്‌ദാനം ചെയ്‌തതെന്നും കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിങ് ഏതാനും ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. എംഎൽഎമാർ കഴിയുന്നു എന്ന് പറയുന്ന ഹോട്ടലിൽ പ്രവേശിക്കാൻ ഹരിയാന പോലീസ് തങ്ങളെ സമ്മതിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രി തരുണ്‍ ഭഹ്നോട് വ്യക്തമാക്കി.