
ന്യൂദല്‍ഹി: പുറത്തുനിന്നും ആളുകളെ ദില്ലി കലാപം നടത്താനായി എത്തിച്ചതായി ആരോപണം. ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ പാനൽ മേധാവിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അക്രമം നടക്കുന്നതിന് മുമ്പ് 1500 മുതല്‍ 2000 വരെ ആളുകളെ പുറത്തുനിന്ന് എത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദേശീയ ഓൺലൈൻ മാധ്യമത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കലാപ ബാധിച്ച പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം ദി.വയറിനോടാണ് അദ്ദേഹം കാര്യങ്ങൽ വ്യക്തമാക്കിയത്. ആളുകളുടെ വ്യാപാര സ്ഥാപനങ്ങളഉം വീടുകളും ആക്രമിക്കുന്നതിന് മുൻപ് സമീപപ്രദേശത്തെ വിദ്യാലയങ്ങളിലും മറ്റുമാണ് ഇവരെ താമസിപ്പിച്ചതെന്നും സഫറുല്‍ ഇസ്‌ലാം ഖാൻ പറഞ്ഞു.
ഏകദേശം 2,000ന് അടുത്തുവരെ ആളുകള്‍ പ്രദേശങ്ങളില്‍ അക്രമമുണ്ടാക്കാനായി എത്തിയതായാണ് തങ്ങളുടെ നിഗമനമെന്നും. നടന്നത് ആസൂത്രിതമായ അക്രമമാണെന്നാണ് നിഗമനം. പുറത്തുനിന്ന് വന്നവർ എവിടെ നിന്നുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗവും, ദില്ലി പൊലീസും കണ്ടെത്തണമെന്നും അവർ വ്യക്തമാക്കി. പോലീസ് ഇവരുടെ അക്രമത്തിന് കൂട്ട് നിന്നതായും പരോക്ഷമായി അദ്ദേഹം വ്യക്തമാക്കി.
അക്രമത്തില്‍ ഹെല്‍മെറ്റുകളും മുഖം മൂടികളും ധരിച്ച് ഏര്‍പ്പെട്ടവരുടെ ചിത്രങ്ങൾ ഡി.സി.എം സംഘത്തിന് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപം നടന്ന ആദ്യ രണ്ടുദിവസങ്ങളില്‍ ദില്ലി പൊലീസിന്റെ സാന്നിധ്യം കുറവായിരുന്നെന്ന് മലയാളം ടീവി ചാനലുകളുടെ റിപ്പോർട്ടർമാർ അടക്കം ലെെവ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കലാപ ബാധിത പ്രദേശങ്ങളിൽ നിലവിൽ ആളൊഴിഞ്ഞ നിലയാണ്. പലരും ബന്ധുക്കളുടെ വീട്ടിലും മറ്റുമാണ് കഴിയുന്നത്. ചിലര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുകയാണ്.