
ന്യൂഡൽഹി: സ്ഥലംമാറ്റം ലഭിച്ച ഹൈക്കോടതി ജഡ്ജി എസ്.മുരളീധറിന്റെ യാത്രയയപ്പ് ഗംഭീരമാക്കി സഹ അഭിഭാഷകർ. നിയമവുമായി ബന്ധപ്പെട്ട് ഏത് കാര്യവും ചർച്ചചെയ്യാനും എന്തുകാര്യങ്ങൾ തീരുമാനിക്കാനും കഴിയുന്ന ഒരു പ്രഗത്ഭനായ ജഡ്ജിയെ കൂടി തങ്ങൾക്ക് നഷ്ടപ്പെട്ടെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ വ്യക്തമാക്കിയത്.
ജസ്റ്റിസ് മുരളീധറിനെ ഹരിയാണ പഞ്ചാബ് ഹൈക്കോടതിയിലേക്ക് ഫെബ്രുവരി 26-നാണ് സ്ഥലം മാറ്റിയ ഉത്തരവ് സർക്കാർ പുറത്ത് വിട്ടത്.
ദില്ലിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്വേഷകരമായ രീതിയിൽ പ്രസംഗം നടത്തിയതിന് ബിജെപിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാത്തതിലായിരുന്നു മുരളീധർ ഡൽഹി പോലീസിനെ രൂക്ഷമായി വിമർശിച്ചത്. ഇതിന് പിന്നാലെയാണ് മുരളീധറിനെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്ത് വന്നത്.
മുരളീധറിന്റെ സ്ഥലംമാറ്റം സോഷ്യൽ മീഡിയയിലും പുറത്തും വലിയ തോതിൽ രാഷ്ട്രീയ വാഗ്വാദങ്ങൾക്കും ഇടയാക്കിയിരുന്നു. നീതിവിജയിക്കേണ്ടി വരുമ്പോൾ അതുവിജയിക്കും.
സത്യത്തോടൊപ്പം ഏവരും നിൽക്കുക, നീതിനടപ്പാകുമെന്ന്- അദ്ദേഹം യാത്രയയപ്പ് പരിപാടിയിൽ വ്യക്തമാക്കി.