
ന്യൂഡൽഹി: ദില്ലിയിൽ നടന്ന കലാപം ഏറ്റുമുട്ടലോ സംഘര്‍ഷമോ അല്ലെന്നും തീര്‍ത്തും ആസൂത്രിതവും ഏകപക്ഷീയവുമാണെന്ന് ഡല്‍ഹി ഡി.എം.സി (ന്യൂനപക്ഷ കമ്മീഷന്റെ) റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് വടക്കുകിഴക്കന്‍ ദില്ലിയിൽ നിന്നും വീടൊഴിഞ്ഞുപോകേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു എന്ന് ഇന്ത്യ ടുഡേ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
ഹരിയാനയിലേയും, ഉത്തര്‍പ്രദേശിലേയും സ്വന്തം ഗ്രാമത്തിലേക്കാണ് ഇവർ പോയതെന്നും കമ്മീഷന്‍ റിപ്പോർട്ടിൽ പറയുന്നു. ഡല്‍ഹിയിലെ മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാനായ സഫറുള്‍ ഇസ്ലാം ഖാനും, കര്‍ത്താർസിംഗ് കൊച്ചാറും കലാപ മേഖല സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
സിഎഎയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ കലാപം ഡല്‍ഹിയിലുണ്ടയത്. നിരവധി വാഹനങ്ങളും കടകള്‍കളും വീടുകളും അക്രമികള്‍ തീ വച്ച് നശിപ്പിച്ചിരുന്നു. മുസ്ലീങ്ങളായവരുടെ വീടുകൾക്കും കടകൾക്കും പള്ളികൾക്കുമെതിരെ തിരഞ്ഞുപിടിച്ചാണ് ആക്രമണം ഉണ്ടായത്.
ഇക്കാര്യവും കമ്മീഷൻ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. പുറത്തുനിന്ന് അക്രമികൾ
എത്തിയതായും ഇവർ ചിലരിൽ നിന്ന് പിന്തുണ ലഭിച്ചതായും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഡൽഹി സർക്കാർ പ്രഖ്യാപിച്ച സഹായം ഇവരുടെ നഷ്ടം നികത്താൻ പോലും ആകില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിലൂടെ കലാപത്തെ ന്യായികരിച്ച ബിജെപിയുടെ പ്രദേശിക നേതാക്കളും പ്രവർത്തകരും വെട്ടിലായിരിക്കകയാണ്.