
ന്യൂഡൽഹി: ദില്ലി വർഗീയകലാപത്തിന്റെ ഇരകൾക്ക് അടിയന്തര സഹായമായി സിപിഐഎം ധനസഹായം നൽകി. കലാപത്തിൽ ജീവൻ നഷ്ടമായ 6 പേരുടെ ആശ്രിതർക്കാണ് അടിയന്തരസഹായമായി 6 ലക്ഷം രൂപ നൽകിയത്.
സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ
ബൃന്ദ കാരാട്ട്, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കൾ വീടുകളിലെത്തിയാണ് ചെക്ക് കൈമാറിയത്.
കലാപത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട അഷ്‌ഫാഖിന്റെ പിതാവ് അഗാസിനും. മുഹമ്മദ് ഷഹ്‌ബാന്റെ അച്ഛൻ അസീസ് അഹമ്മദിനും. കർദാംപുരിയിലെ ഫൈസാന്റെ മാതാവിനും.
പ്രേംസിങ്ങിന്റെ ഭാര്യ സുനിത പ്രേംസിങ്ങ് അടക്കമുള്ളവർക്ക് ഒരുലക്ഷം രൂപവീതം സഹായം നൽകി. രണ്ടുലക്ഷംരൂപ രണ്ടുമക്കളെ നഷ്ടപ്പെട്ട ബാബുഖാനും ധനസഹായമായി സിപിഎം നൽകി.
സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അഗം അശോക് ധാവ്‌ളെ, സെക്രട്ടറിയറ്റംഗം അനുരാഗ്‌സക്‌സേന, സിപിഎം ദില്ലി സംസ്ഥാന സെക്രട്ടറി കെ.എം തിവാരി, അടക്കമുള്ളവരും തുക കെെമാറിയപ്പോൾ ഒപ്പമുണ്ടായി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് സഹായം ലഭ്യമാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.