
ന്യൂഡൽഹി: കോറോണ ബംഗ്ലാദേശിലും റിപ്പോർട്ട് ചെയ്തോടെ പ്രധാനമന്ത്രി മോദിയുടെ ധാക്ക സന്ദർശനം റദ്ദാക്കിതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരുന്നു ക്ഷണം.
ധാക്കയിലേക്ക് ഈ മാസം 17 ന് ആയിരുന്നു മോദി യാത്ര പോകാനിരുന്നത്. മൂന്നുപേരിലാണ് ബംഗ്ലാദേശിൽ കൊറോണ രോഗം കണ്ടെത്തിയത്. ഇതിൽ 2 പേർ ഇറ്റലിയിൽ നിന്ന് വന്നവരാണ്.
അതേസമയം വെെറസ് പടർന്ന്പിടിക്കുന്നത് തടയാനായി ശൈഖ് മുജീബുറഹ്മാന്റെ ശതാബ്ദിയോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ റദ്ദാക്കാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.