
ദില്ലി: ഗോഡ്സെയ് അനുകൂല പരാമർത്തിൽ ബി.ജെ.പി എംപി പ്രഗ്യസിംഗ് താക്കൂറിനെതിരെ നടപടിയുണ്ടാകുമെന്ന മോദിയുടെ വാക്കും പാഴ്വാക്കാകുന്നു. പ്രഗ്യസിംഗിനെതിരെ
ഗോഡ്സെ അനുകൂല പരാമർത്തിൽ നടപടി വേണ്ടെന്ന് ബിജെപി തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബിജെപി പാർട്ടിയിലെ തീവ്രനിലപാടുകാരോട് നേതൃത്വം കീഴടങ്ങിയെന്നാണ് വിലയിരുത്തലുകള്‍. നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പ്രഗ്യസിംഗ് പാര്‍ലമെന്‍റിൽ അടക്കം അഭിപ്രായപ്പെട്ടിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി മോദിയും പ്രഗ്യയെ പരസ്യമായി തള്ളിപറഞ്ഞ് രംഗത്തെത്തിയിരുന്നു. ഗാന്ധിജിയുടെ ഘാതകനെ വാഴ്ത്തിയ പ്രഗ്യസിങ്ങിന് മാപ്പില്ലെന്നും നടപടിയെടുക്കും എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.