
ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ വീണ്ടും പ്രതിസന്ധിയിലേക്ക്. മന്ത്രിമാരടക്കം 18 കോൺഗ്രസ് എംഎൽഎമാരെ വിമാനമാർഗ്ഗം ബെംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചതായി റിപ്പോർട്ട്. കോൺഗ്രസിന്റെ തന്നെ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പം പുലർത്തുന്ന എംഎൽഎ മാരണാണ് ബെംഗളൂരുവിലെത്തിയർ എല്ലാം.
കഴിഞ്ഞ ദിവസം കാണാതായ 8 ഓളം കോൺഗ്രസ് എംഎൽഎമാരെ തിരിച്ചെത്തിയതിന് ശേഷമാണ് കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ തലവേദന. അതേസമയം ഡൽഹിയിലുള്ള സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. എംഎൽഎമാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് ബെംഗളൂരുവിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എംഎൽഎ മാരുടെ മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫാണ്.
കോൺഗ്രസിന്റെ മധ്യപ്രദേശിലെ വിജയത്തിന് പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിന്ധ്യയ്ക്ക് 23 എംഎൽഎമാരുടെ പിന്തുണ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇതോടെ കമൽനാഥ് മുഖ്യമന്ത്രി ആകുകയാണ് ചെയ്തത്. അതോടെ കമൽനാഥ് തന്നെ സംസ്ഥാന കോൺഗ്രസിൽ ആധിപത്യം നിലനിർത്തി. സിന്ധ്യും കമൽനാഥും തമ്മിലുടെ ഭിന്നത ഈ അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് ഇത്തരം ഒരു നീക്കം