
ന്യൂഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കി മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജ്യോദിരാത്യ സിന്ധ്യ പാർട്ടി വിട്ടു. ഇന്നുതന്നെ സിന്ധ്യ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്ത ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ബിജെപി സിന്ധ്യക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായു. റിപ്പോർട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക ശേഷം രാജിക്കത്ത് കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. രാജി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് അദ്ദേഹത്തെ പാർട്ടി പുറത്താക്കിയതായി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.
അതേസമയം തനിക്കൊപ്പം നിൽക്കുന്ന 18 കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് കോൺഗ്രസ് നേതാവ് സിന്ധ്യ പാർട്ടി വിട്ടത്.