
പഞ്ചാബ്: പഞ്ചാബിൽ ബിജെപിയുടെ മുതിർന്ന നേതാവിനെ കോൺഗ്രസ് പാളയത്തിലെത്തിച്ച് കോൺഗ്രസ് പഞ്ചാബ് നേത്യത്വം. ബിജെപിയുടെ ജലാലാബാദ് അധ്യക്ഷനായിരുന്ന രജിന്ദരകുമാര്‍ പരുത്തിയാണ് കോണ്‍ഗ്രസിലെക്ക് പുതുതായി കടന്ന് വന്അ. ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദളിന് നല്ല സ്വാധീനമുള്ള സ്ഥലമാണ് ജലാലാബാദ്.
117 അംഗങ്ങളുള്ള പഞ്ചാബ്നിയമസഭയില്‍ 77 പേരാണ് കോണ്‍ഗ്രസിനുള്ളത്. ആംആദ്മി പാര്‍ട്ടിയ്ക്ക് 20 എംഎൽഎമാരും, അകാലിദളിന് 15ഉം ബി.ജെ.പിക്ക് മൂന്ന്, ലോക് ഇന്‍സാഫ് രണ്ട് ഇങ്ങനെയാണ് പാര്‍ട്ടികളുടെ സീറ്റുനില.
അതേസമയം മധ്യപ്രദേശിൽ സംസ്ഥാന ഭരണം കെെവിട്ട് പോകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേത്യത്വം. കോൺഗ്രസിൽ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യ ഉടൻ തന്നെ ബിജെപി ൽ ചേരുമെന്നും കേന്ദ്ര മന്ത്രി ആകുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കമൽനാഥിന്റെ പിടിവാശിയാണ് കോണ്‍ഗ്രസിന്റെ കാലിടറാൻ കാരണമെന്നാണ് സൂചനകൾ.