
കോയമ്പത്തൂർ: കോയമ്പത്തൂരിൽ മുസ്ലിംപള്ളിക്കുനേര ബോംബെറിഞ്ഞ കേസിൽ ബിജെപി പ്രവർത്തകൻ അടക്കം പിടിയിൽ. കഴിഞ്ഞ ആഴ്ചയാണ് പള്ളിക്കുനേരെ ഇവർ ബോംബെറിഞ്ഞത്. വിശ്വഹിന്ദു പരിഷത് പ്രവർത്തകനായ അഖിൽ, ബിജെപി പ്രവർത്തകൻ പാണ്ടി എന്നിവർ ആണ് പോലീസ് പിടിയിലായത്.
കോയമ്പത്തൂരിലെ വേദാമ്പൽ നഗറിലെ ഹിദായത്തുൽ ജമാഅത്ത് പള്ളിയിലേക്കാണ് ഇവർ പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. ബോംബുകൾ വലിയ തോതിൽ പൊട്ടാതിരുന്നതു കാരണം ആർക്കും തന്നെ പരുക്കോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായില്ല.
തുടർന്ന് പള്ളി അധികാരികൾ പൊലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജെപി പ്രവർത്തകൻ അടക്കം അറസ്റ്റിലായത്. ഇവരിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇവരിൽ നിന്ന് ബൈക്കുകളും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ന്യൂസ് സോഴ്സ് The news minute