
ന്യൂദല്‍ഹി: രാജിവെച്ച കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപില്‍ ചേര്‍ന്നു. ഇന്നലെയാണ് സിന്ധ്യ പാർട്ടി വിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തുടർന്ന് ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബി.ജെ.പിയൂടെ ദേശീയ അധ്യക്ഷന നഡ്ഡയില്‍ നിന്നും പാര്‍ട്ടി അംഗത്വം ജ്യോതിരാദിത്യ സ്വീകരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് ബിജെപി എന്നും. ജനങ്ങളെ സേവിക്കുക എന്നതുതന്നെയാണ് തൻറെ പുതിയ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം നഡ്ഡക്കൊപ്പമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനവും നടത്തിയത്. കഴിഞ്ഞ 18 ഓളം വര്‍ഷമായി താൻ ജനങ്ങളെ സേവിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഇനിയും തുടര്‍ന്നാല്‍ അത് തന്നെ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് ദു:ഖമുണ്ട്. ജനങ്ങളെ സേവിക്കാന്‍ ഇനികോണ്‍ഗ്രസിന് കഴിയില്ല. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും. കോണ്‍ഗ്രസ് പുതിയതായി വരുന്ന നേതാക്കള്‍ക്ക് അവസരം നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.