
ന്യൂദല്‍ഹി: മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ രംഗത്ത്. ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലേയാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ രംഗത്ത് എത്തിയത്.
സിന്ധ്യയുടെ ബിജെപി നേതാക്കൾക്കെതിരായ പഴയ പ്രസംഗത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ച് ട്വീറ്റിലുടേയും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. റീട്വീറ്റ് ചെയ്താണ് ഭൂഷണിന്റെ വിമര്‍ശനം. ‘നാണമില്ലേ അയാള്‍ക്ക് ?, മോഡിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും വിമര്‍ശിച്ച ശേഷം അതേ മോദിസര്‍ക്കാരില്‍ മന്ത്രിയാകാൻ. എന്ന ട്വിറ്റ് പ്രശാന്ത് ഭൂഷണിന്റെ ചേയ്തിട്ടുണ്ട്.
പൊതുയോഗങ്ങളിലും പാർട്ടി പരിപാടികളിലും. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടേയും. കർഷകരുടേയും പ്രശ്‌നങ്ങളുയര്‍ത്തി മോദിയുടേ നേത്യത്വത്തിലുള്ള എൻഡിഎ സര്‍ക്കാരിനെതിരെ കടന്നാക്രമിക്കുന്ന സിന്ധ്യയുടെ പഴയ വീഡിയോകൾ അടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിട്ടുണ്ട്. അതിന് പിന്നാലേയാണ് പ്രശാന്ത് ഭൂഷന്റെ വിമർശനം.
ഇന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയില്‍ നിന്ന് പ്രാഥമികാംഗത്വം സ്വീകരിച്ചു ബിജെപിയിൽ ചേർന്നത്. ബിജെപി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കേന്ദ്ര മന്ത്രി പദമടക്കം ഓഫാർ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.