
ന്യൂഡൽഹി: രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച പഴയ നീറോ ചക്രവര്‍ത്തിയെ പോലെയാണ് ദില്ലി കലാപം നടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി പെരുമാറിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി.
ദില്ലിയിൽ കലാപം കത്തിയപ്പോൾ ആഭ്യന്തര മന്ത്രികൂടിയായ അമിത് ഷാ എന്തുചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. അമിത് ഷായ്ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ തോറ്റുപോയത് മനുഷ്യത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലിയിൽ നടന്ന കലാപത്തിൽ 200 അടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും, 45 ന് അടുത്ത് ആളുകൾ കലാപത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടു. നിരവധി വീടുകളും കടകളും വാഹനങ്ങളും അക്രമികൾ കത്തിച്ചു.