
കൊച്ചി: നടന്‍ തിലകന്‍റെ മകൻ ഷാജി തിലകന്‍ അന്തരിച്ചു. സീരിയല്‍ നടനായിരുന്ന അദ്ദേഹം കൊച്ചിയില്‍ വച്ചാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. സാഗരചരിത്രം എന്ന മലയാള സിനിമയിലും ഷാജി തിലകന്‍ അഭിനയിച്ചിട്ടുണ്ട്.
സമീപകാലത്ത് മിനിസ്ക്രീനിൽ സീരിയല്‍ മേഖലയിൽ സജീവമായിരുന്ന അദ്ദേഹം. അപ്പോളോ ടയേഴ്സിലെ ജീവനക്കാരൻ ആയിരുന്നു. അമ്മ: ശാന്ത. ഡബിംഗ് ആര്‍ട്ടിസ്റ്റായ ഷോബി തിലകന്‍, നടന്‍ ഷമ്മിതിലകന്‍, ഷിബു തിലകന്‍, സോണിയ തിലകന്‍, സോഫിയ തിലകന്‍ എന്നിവരാണ് സഹോദരങ്ങൾ