
ലക്‌നൗ: പീഡന കേസുകളിൽ പ്രതികളായ ബിജെപി നേതാക്കളുടെ ചിത്രം തെരുവിൽ പ്രദർശിപ്പിച്ച് എസ്പി നേതാവ്. യോഗി സർക്കാർ പൗരത്വ പ്രതിഷേധക്കാരുടെ ചിത്രം യുപിയിലെ റോഡരികിൽ സ്ഥാപിച്ചതിന് തൊട്ടടുത്തായാണ് പ്രതിഷേധത്തിന്റെ ഭാഗമായി എസ്പി നേതാവ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
യു.പിയിലെ പെണ്‍മക്കളുടെ ജീവിതംനശിപ്പിച്ച കൊടും കുറ്റവാളികളാണിവര്‍, ഇവരെ സൂക്ഷിക്കുക എന്നിങ്ങനെയാണ് ബാനറിലെ വാചകം. ഇരുവരിലും ചുമത്തിയ ശിക്ഷയും കുറ്റവും ബാനറിൽ വിശദീകരിക്കുന്നുണ്ട്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരും ഫോട്ടോയും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ യുപി സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കാനായി ഒരുനിയമവുമില്ലെന്ന് സുപ്രീംകോടതിയും സര്‍ക്കാറിനോട് വ്യക്തമാക്കിയിരുന്നു.
പ്രമുഖ സിറ്റികളിൽ സ്ഥാപിച്ച വലി ബോര്‍ഡുകള്‍ ഉടന്‍ തന്നെ നീക്കംചെയ്യണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഉത്തർപ്രദേശ് സര്‍ക്കാര്‍ കൊടുത്ത ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.
അലഹബാദ് കോടതിയുടെ വിധി സ്റ്റേചെയ്യാനാവില്ലെന്നു പറഞ്ഞ ജസ്റ്റിസ് ലളിത്, അനിരുദ്ധബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് വിഷയം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ് 3 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഈ കേസിനെ വിട്ടിരുന്നു