
ന്യൂഡൽഹി: ഉന്നാവ് കേസിലെ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന് 10 വർഷം കഠിന തടവ്. സെൻഗാർ നിലവിൽ ജയിലിലാണ്. ബലാത്സംഗകേസിൽ ഇയാൾക്ക് നേരത്തെ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു
മുൻ ബിജെപി നേതാവ് സെൻഗറിനെ കൂടാതെ 6 പ്രതികൾക്കും 10 വർഷം കഠിനതടവാണ് ദില്ലി കോടതി വിധിച്ചിരിക്കുന്നത്. ഇയാളുടെ രണ്ട് സഹോദരങ്ങളും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകാനും ദില്ലി കോടതി ഉത്തരവിട്ടിട്ടു. 2 പോലീസുകാരും പ്രസ്തുത കേസിൽ പ്രതികളാണ്.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മർദ്ദിച്ച് കൊല്ലുകയായിരുന്നു എന്നാണ് കേസ്. ബലാത്സംഗ കേസിൽ ബിജെപി എംഎൽഎ ആയിരുന്ന സെൻഗാറിന് 2019-ലാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
Content Highlights: Unnao murders, woman’s father; Kuldeep Sengar sentenced to 10 years in jail