
ന്യൂദല്‍ഹി: സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ എക്‌സൈസ് തീരുവ കൂട്ടി. ഇതുവഴി ഡീസലിനും പെട്രോളിനും മൂന്ന് രൂപ വീതമാണ് വർധിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ആഗോള വിപണിയിൽ ക്രൂഡോയിൽവില കുത്തനെ കുറയുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ 3 വര്‍ഷത്തില്‍ എണ്ണവില വീപ്പയ്ക്ക് 50 വരെ ഇടിഞ്ഞിട്ടും ഡീസല്‍ പെട്രോൾ വില കുറഞ്ഞിരൂന്നില്ല.
അതേസമയം പെട്രോളിന്റെ പ്രത്യേക എക്സൈസ് തീരുവ 2 രൂപയിൽ നിന്നും 8 രൂപയും. ഡീസലിന്റെ എക്സൈസ് തീരുവ രണ്ടിൽ നിന്ന് 4 രൂപയിലേക്കുമാണ് കൂട്ടിയിടിക്കുന്നത്. ഇതിനുപുറമേ പെട്രോളിന്റെ റോഡ്സെസ് ലിറ്ററിന് 1 രൂപയും ഡീസലിന് ലിറ്ററിന് പത്ത് രൂപയും ഉയർത്തിയതായും റിപ്പോർട്ടുണ്ട്.
Content Highlight: Crude oil price hikes by Rs 3 a liter