
ദില്ലി: ആർഎസ്‍എസിന്റെ വാർഷിക യോഗം കൊറോണ വൈറസ് ഭീതിയെ തുടർന്ന് റദ്ദാക്കി. മാർച്ച് 15 ആം തിയതി മുതൽ മാർച്ച് 17 ആം തിയതി വരെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന യോഗമാണ് റദ്ദാക്കിയത്. ഈ തീരുമാനം സർക്കാർ നൽകിയ നിർദ്ദേശത്തെ മാനിച്ചാണെന്ന് നേതാക്കൾ വ്യക്തമാക്കി.
ആർഎസ്‌എസിന്റെ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യജിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
കൊറോണ വൈറസ് രാജ്യത്ത് ആശങ്ക ഉയർത്തി പടർന്നുപിടിച്ചതിനാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യോഗം ആർഎസ്‌എസ് റദ്ദാക്കിയത്