
ന്യൂഡൽഹി: ദില്ലിയിൽ അഖിലഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചു. ചാണകം, ഗോമൂത്രം, പാൽ, നെയ്യ്, തൈര് എന്നിവ ചേർത്തുണ്ടാക്കിയ ജ്യൂസ് പോലത്തെ ഒരു വെള്ളമാണ് ഇവർ പശു മൂത്ര പാർട്ടിയിൽ കുടിച്ചത്.
കൊറോണയെ തടയാൻ ഗോമൂത്രം മതിയെന്ന വാദവുമായി ഹിന്ദു മഹാസഭ നേതാവ് മുന്പ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ദില്ലിയിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചത്.
ഹിന്ദു മഹാസഭയുടെ അധ്യക്ഷൻ ചക്രപാണി മഹാരാജ് ഗോമൂത്രം ഉപയോഗിച്ചുണ്ടാക്കിയ ജ്യൂസ് കുടിച്ച് മാധ്യമങ്ങൾക്ക് വീഡിയോ അടക്കം പകർത്താൻ പോസ് ചെയ്തു. സമാനരീതിയിൽ മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം. ഏകദേശം ഇരുന്നൂറോളം ആളുകളാണ് ഇന്ന് നടന്ന പാർട്ടിയിൽ പങ്കെടുത്തത്.
.