
ഹൈദരാബാദ്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ
ദേശീയ ജനസംഖ്യാ പട്ടികക്കെതിരെ തെലുങ്കാന നിയമസഭ പ്രമേയം പാസാക്കിയതായി റിപ്പോർട്ട്. കേരളമാണ് ബില്ലിനെതിരെ രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയത്. ഇതോടെ പ്രമേയം നിയമസഭയിൽ പാസാക്കിയ ഏഴാമത്തെ സംസ്ഥാനമായി തെലങ്കാന മാറിയിരിക്കുകയാണ്.
തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. രാജ്യത്തെ വലിയൊരു വിഭാഗം ആളുകളുടെ ആശങ്ക പരിഗണിച്ച് പൗരത്വനിയമം ഭേദഗതി ചെയ്യണമെന്നും പ്രമേയം പറയുന്നു. ഏതെങ്കിലും വിദേശരാജ്യത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ഉള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജനങ്ങളെ മതത്തിന്റെ പേര് പറഞ്ഞു വിഭജിക്കുന്ന, ഇത്തരം ഇടുങ്ങിയമനസുള്ള രാഷ്ട്രീയം രാജ്യത്തിന് ആവശ്യമുണ്ടോയെന്നും റാവു ചോദിച്ചു. പൗരത്വം ആവശ്യകത ആണെങ്കിൽ അത് നിലവിൽ അനുവദിക്കുന്ന രീതിയും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കേരളം, രാജസ്ഥാൻ, പഞ്ചാബ്, ബംഗാൾ, ബിഹാർ ഡൽഹി, എന്നീ സംസ്ഥാനങ്ങളാണ് മുന്പ് പ്രമേയം പാസാക്കിയത്.