
ന്യൂഡൽഹി: പതഞ്ജലിക്ക് 75.1 കോടി രൂപയുടെ പിഴ. ജിഎസ്ടി നിരക്ക് നിരക്കുകുറച്ചതിന്റെ ആനുകൂല്യം പതാഞ്ജലി ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് നൽകാത്തതിനാണ് ഇത്രയും തുക പിഴ ചുമത്തിയത്. 75 കോടി പിഴ ചുമത്തിയത് ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റിയാണ്
നിരക്ക് കുറച്ച ശേഷവും പതാഞ്ജാലി പുറത്തിറക്കിയ വാഷിങ് പൗഡറിന്റെ വില വർധിപ്പിച്ച് വിൽപ്പന നടത്തിയതായാണ് ഏജൻസിയുടെ കണ്ടെത്തൽ. 28 ശതമാനത്തിൽനിന്ന് ജി.എസ്.ടി. 18 ആയി കുറച്ചിട്ടും, 18 ശതമാനം ഉള്ളത് 12 ശതമാനമായി കുറച്ചിട്ടും ഗുണം പതാഞ്ജലി ഉപഭോക്താവിന് ലഭിച്ചില്ലെന്നും അതോറിറ്റി കണ്ടെത്തി.
സംസ്ഥാനങ്ങളുടെയും, കേന്ദ്ര സർക്കാരിന്റെയും ഉപഭോക്തൃ ക്ഷേമഫണ്ടുകളിൽ പിഴതുക മൂന്നുമാസത്തിനകം നിക്ഷേപിക്കണമെന്നാണ് അതോറിറ്റിയുടെ നിർദേശം. ജി.എസ്.ടിയിൽ നൽകിയ ഇളവുകളുടെ ആനുകൂല്യം രാജ്യത്തെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനാണ് കൊള്ളലാഭ വിരുദ്ധ അതോറിറ്റി.
അതേസമയം ബാബാ രാംദേവിന്റെ ബിജെപിയുമായുള്ള ഉന്നത ബന്ധങ്ങൾ പ്രയോഗിച്ച് പിഴയടയ്ക്കാതെ പതാഞ്ജലി രക്ഷപെടുമോ എന്നോ ചോദ്യവുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Rs 75 crore fine for Patanjali