
കൊച്ചി: കോവിഡ് 19 വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ റെയില്‍വേയുടെ പ്ലാറ്റ്ഫോം ടിക്കറ്റാന്റെ നിരക്ക് ഉയര്‍ത്താന്‍ റെയില്‍വേ തീരുമാന എടുത്തു. പത്തു രൂപയ്ക്കു ലഭിച്ചിരുന്നു ടിക്കറ്റ് അമ്പത് രൂപയായാക്കിയാണ് ഉയര്‍ത്തുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന ജനത്തിരക്ക് കുറയ്ക്കാനാണ് നടപടിയെന്നാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. പടിഞ്ഞാറന്‍ റെയില്‍വേയില്‍ ഇത് സമ്പന്തിച്ച് ഉത്തരവിറങ്ങിയതായാണ് റിപ്പോർട്ട്. മറ്റിടങ്ങളിലും വരും ദിവസങ്ങളിൽ ഉത്തരവിറങ്ങും.
നിലവിലെ കോവിഡ് റിപ്പോർട്ട് ചെയ്ത പ്രധാന റെയിൽവേസ്റ്റേഷനുകളിലെല്ലാം തന്നെ ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം. എസി കോച്ചുകളിൽ നിന്നും കർട്ടനുകളൾ അടക്കം നീക്കംചെയ്യണമെന്നും ഇനിയൊരു ഉത്തരവ് ലഭിക്കും വരെ പുതപ്പുകളെല്ലാം പിൻവലിക്കണമെന്ന് നിർദേശം നൽകിയിരുന്നു.
Content highlights: railway platform ticket price hiked