
കൊൽക്കത്ത: കൊറോണ പ്രതിരോധ മരുന്ന് എന്ന് പറഞ്ഞു ചാണകവും ഗോമൂത്രവും കച്ചവടംചെയ്ത ആൾ അറസ്റ്റിൽ. പശ്ചിമബംഗാളിലാണ് സംഭവം നടന്നത്. ഹൂഗ്ലി ജില്ലയിലെ പശു വളർത്തി ഉപജീവനം നടത്തുന്ന ഡാൻകുനിയിൽ മബൂദ് അലിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
താത്കാലികമായി വഴിയോരത്ത് കെട്ടിയ കടയിലായിരുന്നു ഇദ്ദേഹത്തിന്റെ കച്ചവടം. ഗോമൂത്രം കുടിക്കൂ കൊറോണയെ അകറ്റൂയെന്ന് ഇയാള് കടയ്ക്കുമുന്നിൽ എഴുതിവെച്ചിരുന്നു.
വഞ്ചന കുറ്റം അടക്കം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോ ചാണകത്തിനും, ഒരു ലിറ്റർ ഗോമൂത്രത്തിനും ഇയാള് 500 രൂപയാണ് ഈടാക്കിയിരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. ഹിന്ദുമഹാസഭ ദില്ലിയിൽ കഴിഞ്ഞ ദിവസം നടത്തിയ ഗോമൂത്ര പാർട്ടിയാണ് ഇത്തരമൊരു സംരംഭം തുടങ്ങാൻ തനിക്ക് പ്രേരണയായതെന്നും അറസ്റ്റാലായ ആൾ പറഞ്ഞു.
Content Highlights: Coronavirus resistance, Farmers arrested for selling cow’s urine