
കൊൽക്കത്ത : ഗോമൂത്ര പാർട്ടിയിൽ പങ്കെടുത്ത ബി.ജെ.പി പ്രവര്‍ത്തകന്‍ അവശനിലയില്‍. കൊല്‍ക്കത്തയിലാണ് സംഭവം. കൊറോണ വൈറസ് ബാധയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുമെന്നും രോഗബാധിതരെ സുഖപ്പെടുത്തുമെന്നും അടക്കം അവകാശപ്പെട്ടാണ് പശുമൂത്ര വിതരണ പരിപാടി നടത്തിയത്.
പശുമൂത്രതെതിൽ തയ്യാറാക്കിയ പാനിയം കുടിച്ചതിനെത്തുടര്‍ന്നാണ് പരിപാടിയിൽ പങ്കെടുത്ത ഒരാൾക്ക് അവശത അനുഭവപ്പെട്ടു. ഇയാൾ പോലീസിൽ പരാതി പെട്ടതിനെ തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ജോരസഖോ എന്ന കൊല്‍ക്കത്തയിലെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകൻ ആയ നാരായണ ചാറ്റര്‍ജി ആണ് പശു ആരാധന പാർട്ടി സംഘടിപ്പിച്ചത്.
ഗോമൂത്രത്തിൽ അത്ഭുതസിദ്ധി ഉണ്ടെന്ന് പറഞ്ഞാണ് ഗോമൂത്രം ഇയാള്‍ മറ്റ് ആളുകൾക്ക് കൊടുത്തത്.
പശുമൂത്രം കുടിച്ചതിനുശേഷം ഒരാള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ ബിജെപി നേതാവ് നാരായണ ചാറ്റര്‍ജി പശുമൂത്രം വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും. ആരോടും കുടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി നേതൃത്വം വിശദീകരിച്ചു.