
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് മത്സരിച്ചു ജയിച്ച ശേഷം ബിജെപിയിൽ ചേർന്ന് മണിപ്പുരിലെ വനംമന്ത്രിയായ ശ്യാംകുമാറിനെ സുപ്രീംകോടതി ഇടപെട്ട് നീക്കി. നിലവിൽ ബിജെപി അംഗമായ ഇയാൾ പുതിയ ഉത്തരവുണ്ടാകും വരെ നിയമസഭയിൽ പ്രവേശിച്ചു കൂടായെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭരണഘടനയിൽ പറയുന്ന 142-ാം വകുപ്പു ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ ഈ നിർണായക നടപടി. കോൺഗ്രസ് ടിക്കറ്റിൽ 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ശ്യാംകുമാർ ജയിച്ച ശേഷം ബി.ജെ.പി. സർക്കാരിൽ ചേരുകയാണ് ചെയ്തത്. ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന കോൺഗ്രസിന്റെ പരാതിയിൽ സ്പീക്കർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പുതിയ നടപടി.
മണിപ്പുരിൽ പതിമൂന്ന് എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപട്ട പരാതിയിൽ 2017 മുതൽ സ്പീക്കർ തീരുമാനം എടുക്കാത്തതിനെതിരെ സുപ്രീംകോടതി ജനുവരിയിൽ രൂക്ഷമായി വിമർശിച്ചിരുന്നു. 4 ആഴ്ചക്കകം ഇക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു എങ്കിലും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ പുതിയ നടപ്പാക്കിയാല്
Content Highlights: The Supreme Court removed the Manipur minister who joined the BJP