
ന്യൂഡൽഹി: ദിവസവും പതിനഞ്ച് മിനിറ്റുനേരം വെയിൽ കൊള്ളുന്നത് കോവിഡ് പോലുള്ള രോഗങ്ങളെ ചെറുക്കുമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിനികുമാർ ചൗബെയാണ് ഇക്കാര്യം പറഞ്ഞത്. എൻഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ദിവസേന10 മുതൽ15 മിനിറ്റുവരെയെങ്കിലും
ജനങ്ങൾ വെയിലുകൊള്ളണം. സൂര്യനിൽ നിന്നും ലഭിക്കുന്ന പ്രകാശനത്തിൽ നിന്നും. വിറ്റമിൻ ഡി മാത്രമല്ല ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി, വെയിൽ കൊള്ളുന്ന വഴി നമ്മടെ പ്രതിരോധ ശക്തി അടക്കം വർധിക്കുകയും ചെയ്യും. ഇത് വഴി കൊറോണ പോലുള്ളവ വെെറസുകൾ നശിച്ചുപോവുകയും ചെയ്യും’’
ഇന്ത്യയിൽ 170 ന് അടുത്ത് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ മൂന്നുപേർ കൊറോണ ബാധയെ തുടർന്ന് മരിച്ചത്.