
തിരുവനന്തപുരം: കോവിഡ് വ്യാപനകാലത്ത് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍. വരുന്ന ഞായറാഴ്ച വൈകീട്ട് ഇന്ത്യയിലെ പൗരന്മാര്‍ വീടിന്റെ മട്ടുപ്പാവിൽ കയറി. കെെ കൊട്ടിയോ മണിമുഴക്കിയോ പാത്രങ്ങള്‍ കൂട്ടിയടിച്ചോ ശബ്ദമുണ്ടാക്കണമെന്ന മോദിയുടേയും ബിജെപി സെെബർ പോരാളികളുടേയും പ്രഖ്യാപനത്തെ. ട്രോളി കോൺഗ്രസ് നേതാവ് ശശിതരൂർ. മമ്മൂട്ടി അഭിനയിച്ച മായാവിയെന്ന സിനിമയിലെ ഗാനം ട്വീറ്ററിൽ പോസ്റ്റ് ചെയ്താണ് തരൂരിന്റെ ട്രോളിയത്. “കൊറോണ ഗോ, ഗോ കൊറോണ എന്ന രാംദാസ് അത്താവലെയുടെ മുദ്രാവാക്യം വിഡിയോയിൽ മിക്സ് ചെയ്താണ് തരൂരിന്റെ വീഡിയോ.”
ഞങ്ങള്‍ക്ക് ഞായറാഴ്ച 5 മണിവരെ കാത്തിരിക്കാന്‍ കഴിയില്ല, എന്ന ക്യാപ്ഷനോടെയാണ് തരൂര്‍ വീഡിയോ ട്വീറ്റ് ചെയ്തിക്കുന്നത്. വരുന്ന ഞായറാഴ്ച ജനത കര്‍ഫ്യു പ്രഖ്യാപിക്കുന്നു എന്നും ആരുംതന്നെ അന്നേദിവസം പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ‘രാവിലെ 7 മണിമുതല്‍ രാത്രി 9 മണിവരെയാരും പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ തന്നെ നിരോധനം പ്രഖ്യാപിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അതേസമയം നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇന്നലെ തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരും. പ്രമുഖ വ്യക്തികളുമടക്കം മോദിയെ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
വീഡിയോ ഇവിടെ കാണാം
https://twitter.com/ShashiTharoor/status/1240948186660786177