
തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രമുഖ ഗുജറാത്തി ഇംഗ്ലീഷ് പത്രം. ഗുജറാത്തിലെ വളരെ ഏറെ പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ അഹമ്മദബാദ് മിററാണ്
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ കേരള മാതൃകയെക്കുറിച്ച് പറയുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കാര്യവും പത്രം എടുത്തു പറയുന്നുണ്ട്. എല്ലാവർക്കും ഒരു മാസത്തേക്ക് സൗജന്യ റേഷൻ നൽകും. സംസ്ഥാനത്തെ പെൻഷൻകാർക്ക് മാർച്ചിൽ തന്നെ രണ്ട് മാസത്തെ പെൻഷൻ ലഭിക്കും. ഒരു സാമൂഹിക സുരക്ഷാ ആനുകൂല്യവും ലഭിക്കാത്ത അർഹതപ്പെട്ടവർക്ക് വീടുകളിൽ 1,000 രൂപ ലഭിക്കും.
പിഴയില്ലാതെ വൈദ്യുതി, വാട്ടർ ബില്ലുകൾ അടക്കാനുള്ള പേയ്മെന്റ് കാലയളവ് നീട്ടി. 20 രൂപയ്ക്ക് ഭക്ഷണം വിൽക്കുന്ന ആയിരം ഭക്ഷണശാലകൾ ഉടൻ ആരംഭിക്കുന്നു.നേഴ്സറി സ്കൂളുകൾ അടച്ചിട്ടുണ്ടെങ്കിലും ഉച്ചഭക്ഷണം വീടുകളിൽ എത്തിക്കും. 500 കോടി രൂപയുടെ ആരോഗ്യ പാക്കേജ്. എന്നതടക്കം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അക്കമിട്ട് പറഞ്ഞു കൊണ്ടാണ് പത്രത്തിലെ ലേഖനം. ഈ കേരള മോഡൽ രാജ്യവ്യാപകമായി ഏറ്റെടുക്കുകയും മറ്റ് സംസ്ഥാനങ്ങൾ അനുകരിക്കുകയും വേണമെന്നും പത്രം പറയുന്നു.
Content highlights: Ahmedabad mirror, newspaper story