
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വെെറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഭാഗികമായി അടച്ചിടാൻ തീരുമാനം ആയി. കേസുകൾ വീഡിയോ കോൺഫറൻസിലൂടെ അത്യാവശ്യമായ കേസുകൾ മാത്രം പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
ലോയേഴ്‌സിന്റെ ചേംബർ അടക്കം ഇന്ന് വൈകുന്നേരം 5 മണിയോടെ പൂട്ടി സീൽചെയ്യുമെന്നാണ് റിപ്പോർട്ട്. അഭിഭാഷകർ അടക്കം കോടതിയിലേയ്ക്ക് വരുന്നതിനും ഒത്തുകൂടുന്നതിനും വിലക്കേർപ്പെടുത്തിയിട്ടൂണ്ട്.
Content highlights: supreme Court closed