
ന്യൂഡൽഹി: കോവിഡ് 19 വെെറസ് രാജ്യത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി
ആനന്ദ് മഹീന്ദ്ര രംഗത്ത്. മഹീന്ദ്രയുടെ വാഹന നിർമാണ ശാലകളിൽ വെന്റിലേറ്ററുകൾ അടക്കം നിർമിക്കാൻ ഒരുക്കമാണെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കോവിഡ് രോഗികൾക്ക് അടിസ്ഥാന ചികിത്സാ ഒരുക്കുന്നതിനായി മഹീന്ദ്രയുടെ ഹോളിഡേ റിസോർട്ടുകൾ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. രാജ്യം നേരിടുന്ന അടിയന്തിര സാഹചര്യത്തിൽ തങ്ങളുടെ കമ്പനിയുടെ പ്രൊജക്ട് ടീം സൈന്യത്തേയും സർക്കാരിനെയും സഹായിക്കാൻ സന്നദ്ധമാണെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.
കൊറോണയെ ചെറുക്കുന്നതിനായി ധനശേഖരണത്തിനായി എന്റെ മുഴുവൻ ശമ്പളവും നൽകാമെന്നും. തങ്ങളുടെ മറ്റുബിസിനസ് വിഭാഗങ്ങളോടും ഇതാവിശ്യപ്പെടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലുടെ അറിയിച്ചു. ആനന്ദ് മഹീന്ദ്രയ്ക്ക് പുറമെ ലോകത്ത് പലയിടത്തും നിരവധി കമ്പനികൾ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Content highlights: Anand Mahendra Twit