
ചെന്നൈ: കൊറോണ രാജ്യത്ത് പടർന്നുപിടിക്കുന്ന ഘട്ടത്തിൽ പ്രതിസന്ധിയിലായ ജോലിക്കാർക്ക് അടക്കം കൈത്താങ്ങായി തമിഴ് നടൻ പ്രകാശ് രാജ്. പ്രൊഡക്ഷൻഹൗസിലെ ജോലിക്കാർക്കും മറ്റുസഹപ്രവർത്തകർക്കും തന്റെ സമ്പാദ്യത്തിൽ നിന്ന് മെയ് വരെയുള്ള മുഴുവൻ ശമ്പളവും ഒന്നിച്ചു നൽകിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.
ദിവസക്കൂലിയെ ആശ്രയിച്ച് മാത്രം കഴിയുന്ന മറ്റുജീവനക്കാർക്കും പ്രകാശ് രാജ് ശമ്പളം നൽകി. കോവിഡ് പടരുന്നത് തടയുന്നതിന്റെ ഭാഗമായിട്ട് ചിത്രീകരണം നിർത്തിയ സിനിമകളുടെ അടക്കം ദിവസവേതനം മുഴുൻ തൊഴിലാളികൾക്കും പകുതി ശമ്പളമടക്കം നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്നെക്കൊണ്ട് സാധ്യമാകുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
അതേസമയം ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 499 ആയി ഉയർന്നു ഓരോദിവസവും ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ അടക്കം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
#JanathaCurfew .. what I did today .. let’s give back to life .. let’s stand together.🙏🙏 #justasking pic.twitter.com/iBVW2KBSfp
— Prakash Raj (@prakashraaj) March 22, 2020
Content highlights: Actor prakash raj, talk