
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജനജീവിതം സ്‌തംഭിപ്പിച്ചു. ബിപിഎൽ കുടുംബങ്ങൾക്കും, ജൻധൻ അക്കൗണ്ടുകളിലേക്കും 5000 രൂപവീതം ഉടനെ നൽകണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സിപിഎം നേതാവ് സീതാറാം യെച്ചൂരി കത്തയച്ചു. ഇന്നാണ് അദ്ദേഹം കത്തയച്ചത്.
എപിഎൽ, ബിപിഎൽ ഭേദമില്ലാതെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഒരുമാസത്തേക്ക് സൗജന്യറേഷൻ നൽകണമെന്നും അദ്ദേഹം കത്തിലൂടെ ആവിശ്യപെട്ടു. ഉച്ചഭക്ഷണ ഗുണഭോക്താക്കളായ എല്ലാ കുട്ടികൾക്കും സൗജന്യറേഷൻ വീട്ടിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടത്തരം ചെറുകിട സംരംഭങ്ങളുടെ വായ്‌പയിൽ മേലുള്ള തിരിച്ചടവിന് ഒരുവർഷത്തെ മൊറട്ടോറിയം അടക്കം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. ജനങ്ങളുടെ ജീവനോപാധികളും ജീവിതവും അടക്കം സംരക്ഷിക്കാൻ കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും സിപിഐഎം ജനറൽസെക്രട്ടറി ആവശ്യപ്പെട്ടു
ജോലിക്ക് പോകാനാകാത്ത എല്ലാ തൊഴിലാളികൾക്കം അവരുടെ വേതനത്തിന്റെ 80 ശതമാനം മിക്ക വിദേശസർക്കാരും നൽകുന്നു. ആ മാതൃക ഇന്ത്യയും സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
Content highlights: CPIM general Secretary sitaram yechury, send mail in Indian prime Minister