
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് ഒരാള്‍ തിരുവനന്തപുരം ജില്ലയിൽ മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ സംഘപരിവാർ പ്രവര്‍ത്തകനായാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാലടി ഇളംതെങ്ങ് സ്വദേശിയായ രഞ്ജിത്തിനെയാണ് ഫോര്ട്ട്പോലിസ് പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം വ്യാജ പ്രചരണം നടത്തിയത്.
ഇയാളുടെ വ്യാജ പ്രചരണം തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും പരിഭ്രാന്തിപടര്ത്തിയിരുന്നു. വ്യാജ പ്രചരണത്തെ കുറിച്ച് അറിഞ്ഞ പോലീസ് ഞായറാഴ്ച രാത്രിയോടെ ഇയാളെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്ത പ്രചരിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
Content highlight: Coronavirus, fake news in social media, kerala police registered one cases in thiruvananthapuram