
ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചൊവ്വാഴ്ച അർധരാത്രി മുതലാണ് ലോക്ഡൗൺ നടപ്പാകുക. 21 ദിവസത്തേക്കാണ് കാലാവധി. കൊറോണയെ നേരിടാൻ ആരോഗ്യ മേഖലയ്ക്ക് 15,000 കോടിയുടെ പാക്കേജും നരേന്ദ്ര മോഡി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ജനങ്ങൾക്ക് സാമ്പത്തിക സഹായമോ. ജോലിയില്ലാതെ വീടുകളിൽ കഴിയുന്നവർക്ക് ആവിശ്യ സാധനങ്ങൾ അടക്കം റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന കാര്യമോ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല.
കേന്ദ്രഭരണ പ്രദേശങ്ങളിലും, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് അർദ്ധരാത്രി മുതൽ ഒരാളും വീടിനുപുറത്തേക്ക് പോവരുതെന്നും. ദേശീയ വ്യാപകമായി കർഫ്യൂവാണ് രാജ്യത്തുടനീളം നടപ്പിലാക്കാൻ പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങളുടെയും ജീവൻ രക്ഷിക്കാനായാണ് ഇത്തരമൊരു കടുത്ത തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും നരേന്ദ്രമോഡി വ്യക്തമാക്കി.
നിങ്ങൾ ഈനിമിഷം എവിടെയാണോ അവിടെതന്നെ തുടരണമെന്നും. പ്രധാനമന്ത്രിയെന്ന നിലയിലല്ല നിങ്ങളുടെ ഓരോരുത്തരുടെയും കുടുംബത്തിലെ ഒരാളെന്ന നിലയ്ക്കാണ് ഞാൻ അഭ്യർഥിക്കുന്നതെന്നും. നിങ്ങളുടെ ഓരോരുത്തരുടെയും ഒരുചൂവടുപോലും കോവിഡ് പടരാൻ വഴിയൊരുക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തിയോന്ന് ദിവസമെന്നത് വളരെ ദൈർഘ്യമേറിയ സമയമാണെന്നും. ഇത് നിങ്ങളുടേയും നിങ്ങളുടെ കുടുംബത്തിന്റേയും ജീവൻ രക്ഷിക്കാനുള്ള സമയംകൂടിയാണെന്നും മോദി വ്യക്തമാക്കി. എനിക്ക് രാജ്യത്തെ ജനങ്ങളെ വിശ്വാസമാണെന്നും. എല്ലാവരുമിത് പാലിക്കണമെന്നും. നമ്മുടെ രാജ്യത്തെ രക്ഷപ്പെടുത്തണമെന്നൂം അദ്ദേഹം വ്യക്തമാക്കി.
Content highlight: Indian prime Minister Narendra modi in press meet