
ദില്ലി: കൊവിഡ് പകരുന്ന സാഹചര്യത്തിൽ 21 ദിവസം രാജ്യത്ത് ഉടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. എന്തൊക്കെ തരത്തിലുള്ള പ്രയാസങ്ങളുണ്ടായാലും രാജ്യത്തെ ലോക്ക്ഡൗണിനെ പിന്തുണയ്ക്കണമെന്നും. അത് രാജ്യത്തെ ഓരോപൗരനും ചെയ്യാനാവുന്ന കാര്യമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
കൊവിഡ് കാരണം രാജ്യത്തുണ്ടാക്കാവുന്ന സാമൂഹിക, സാമ്പത്തിക, പ്രത്യഘാതങ്ങളെ നേരിടണമെങ്കില 5 ലക്ഷം കോടിയെങ്കിലും രാജ്യത്തിന് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇപ്പം പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ അര്‍ത്ഥമെന്താണെന്നും ചിദംബരം ചോദിക്കുന്നു.
‘മോദിയുടെ തീരുമാനമൊരു വിടവ് ബാക്കിയാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുകാരണം ഒരുവിഭാഗം പാവപ്പെട്ടവര്‍ക്ക് വരുന്ന ഇരുപത്തിയൊന്ന് ദിവസത്തേക്ക് ആരാണ് പണംനല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ദരിദ്രർ, ദൈനംദിന തൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, സ്വയംതൊഴിലാളികൾ എന്നിവരുടെ പോക്കറ്റിൽ പണം ഇടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മനസ്സിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.ഉറപ്പുണ്ടെന്നും ചിദംബംരം ട്വീറ്റ് ചെയ്തു.
Content highlight: Congress leader p chidambaram talk to on Twitter