
ന്യൂഡൽഹി: ഇറാനിലെ ടെഹ്റാനില്‍ നിന്ന് 277 ഇന്ത്യക്കാരുമായി പുറപ്പെട്ട മഹാനഎയര്‍ വിമാനം പുലര്‍ച്ചെ ദില്ലി വിമാനത്താവളത്തിൽ ഇറങ്ങി. യാത്രക്കാരെയെല്ലാം രാജസ്ഥാനിലെ ജോധ്പുരിലേക്ക് കൊണ്ടുപോയി. അവിടുത്തെ സൈനിക കേന്ദ്രത്തിൽ 14 ദിവസം ഇവരെ ക്വേറന്റൈനിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രാഥമിക കോവിഡ് ടെസ്റ്റിൽ എല്ലാവരുടേയും ഫലം നെഗറ്റീവാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനില്‍ കുടുങ്ങി പോയ ഇന്ത്യക്കാരുമായി വരുന്ന രണ്ട് എയർലെെനുകളിൽ ഒന്നാണ് ഇത്.
കോവീഡ് 19 പടരുന്ന സാഹചര്യത്തിൽ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെയടക്കം ഒഴിപ്പിക്കാന്‍ ഇറാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാന്‍ എയർ ലെെന് കേന്ദ്രം നേരത്തെ അനുമതി കൊടുത്തിരുന്നു.
മഹാൻഎയറിന്റെ രണ്ടുവിമാനങ്ങൾ 600 ഇന്ത്യക്കാരെയാണ് തിരികെയെത്തിക്കുക. ഇതിലെ ആദ്യ വിമാനമാണ് ഇന്നുപുലര്‍ച്ചെയോടെ ദില്ലിയിൽ എത്തിയത്. രണ്ടാമത്തെ വിമാനം 28-ന് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
Content highlight: 600 Indian’s, Iran’s mahan airline landed in Delhi