
ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്നത് പിടിക്കാതിരിക്കാൻ 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ. വരുന്ന മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 3 കോടി ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാർലെജി ബിസ്‌ക്കറ്റ് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് ബിസ്കറ്റ് വിതരണം ചെയ്യുക.
വരുന്ന ഓരോ ആഴ്ചയിലും 1 കോടി പാക്കറ്റുവീതമാണ് വിതരണം ചെയ്യുകയെന്ന്. കമ്പനിയുടെ പ്രൊഡക്ട് മേധാവി മായങ്ക്ഷാ പറഞ്ഞു. ഞങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 3 കോടി ബിസ്‌ക്കറ്റ് പായ്ക്കുകഴും സര്‍ക്കാര്‍ ഏജന്‍സികൾ വഴിയാണ് വിതരണത്തിനായി എത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന്. മായങ്ക് ഷാ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളില്‍ വലിയ തോതിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ബിസ്‌ക്കറ്റ് അടക്കമുള്ളവ വൻ തോതിലാണ് ജനം വാങ്ങിക്കൂട്ടുന്നത് പലയിടത്തും ബിസ്കറ്റ് കിട്ടാത്ത അവസ്ഥയാണ്. കടകളിൽ അടക്കം ബിസ്കറ്റ് ക്ഷാമം പരിഹരിക്കാനാകുമെന്നാണ് സൂചനകൾ
Content highlight: Parle supplies 3 crore biscuits packets