
ന്യൂഡൽഹി: വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര. രാജ്യത്തെ പ്രമുഖ കമ്പനിയായ മഹീന്ദ്ര താങ്കളുടെ അടച്ചിട്ട വാഹനനിർമാണ പ്ലാന്‍റിൽ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നും തങ്ങളുടെ റിസോര്‍ട്ടുകള്‍ പ്രാഥമികരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
ഇതിൽ വെന്റിലേറ്റർ നിർമിക്കുമെന്ന വാക്ക് കമ്പനി ഇപ്പോൾ പാലിച്ചിരിക്കുകയാണ്. ചെയർമാൻ ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം ട്വീറ്റിലുടെ വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ മഹീന്ദ്രയുടെ കൻഡിവാലി പ്ലാന്റുകളിലെ ജീവനക്കാരാന് നാൽപ്പത്തിയെട്ട് മണിക്കൂറുകൾ കൊണ്ട് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ വെന്റിലേറ്ററിന്റെ മാതൃക റെഡിയാക്കിയിരിക്കുന്നത്.
കമ്പനിയുടെ പ്ലാന്റിൽ നിർമിച്ച വെന്റിലേറ്ററിന്റെ നിർമാണരീതിയും പ്രവർത്തനവും ഇത് വികസിപ്പിച്ചെടുത്ത ടീം തന്നെ ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിക്കുന്നുമുണ്ട്. വെന്റിലേറ്ററിന്റെ പ്രവർത്തന രീതി മനസിലാക്കി മറ്റുവെന്റിലേറ്റർ മാതൃകകൾ പരിശോധിച്ച ശേഷമാണ് ഇവർ വെന്റിലേറ്ററിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്.