
ബെംഗളൂരു: കൊവിഡ് 19 പരത്തണമെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഫോസിസിലെ ജീവനക്കാരനായ
ബെംഗളൂർ സ്വദേശി മുജീബ് മൊഹമ്മദ് ആണ് അറസ്റ്റിലായത്.
പുറത്തിറങ്ങി സുരക്ഷാ മാര്‍ഗങ്ങളില്ലാതെ തുമ്മാനും ഇതുവഴി വൈറസ് വ്യാപിപ്പിക്കാനാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തതെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഇയാൾക്കെതിരെ കേസെടുത്തതായി ബെംഗളൂരു കമ്മീഷണർ സന്ദീപ് പാട്ടീലും പ്രതികരിച്ചു.
അതേസമയം മുജീബ് മൊഹമ്മദിനെ ഇന്‍ഫോസിസിൽ നിന്ന് പിരിച്ചുവിട്ടതായും. യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും. ഒരുത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും കമ്പനി അറിയിച്ചു.
Content highlight: infosys it company employee arrested, Coronavirus fb psot