
മുംബൈ: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വൈറസിനെ പ്രതിരോധിക്കാൻ ടാറ്റഗ്രൂപ്പിന്റെ ചെയർമാൻ പ്രഖ്യാപിച്ച അഞ്ഞൂറ് കോടിക്കുപുറമെ 1000 കോടിയുടെ പ്രഖ്യാപനം കൂടി നടത്തി ടാറ്റ സൺസ്. രാവിലെ ടാറ്റട്രസ്റ്റാണ് 500 കോടിയുടെ സഹായം പ്രഖ്യാപിച്ചത്.
ഉച്ചയ്ക്ക് ശേഷം ടാറ്റസൺസും ആയിരം പ്രഖ്യാപനം നടത്തി. രാജ്യമൊട്ടാകെ കൊറോണ മൂന്നാം ഘട്ടത്തിലേക്ക് പൊയാൽ വെന്റിലേറ്ററും മറ്റു കൂടുതൽ സൗകര്യങ്ങളും ഒരുക്കൂം. ടാറ്റസൺസ് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യങ്ങൾ പറയുന്നു. ഇപ്പോൾ നമ്മുടെ രാജ്യത്തെയും ലോകത്താന്റെ നാനാഭാഗങ്ങളിലേയും സ്ഥിതി ആശങ്കാജനകമെന്നും ടാറ്റാ വ്യക്തമാക്കിയിട്ടുണ്ട്.
ഏതാനും ദിവസം മുൻപ് തങ്ങളുടെ റിസോർട്ടുകൾ അടക്കം വിട്ട് നൽകാൻ സന്നദ്ധത അറിയിച്ച് മഹിന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്രയും രംഗത്ത് എത്തിയിരുന്നു. കൊറോണ കൂടുതൽ വ്യാപിച്ചാൽ വെന്റിലേറ്റർ അടക്കം നിർമിക്കാനുള്ള സജ്ജീകരണങ്ങൾ മഹീന്ദ ഒരുക്കിയിട്ടുണ്ട്. വെന്റിലേറ്ററിന്റെ മാതൃക അടക്കം കമ്പനി തയ്യാറാക്കി കഴിഞ്ഞു.